മമ്മൂട്ടിയുടെ പേരന്‍പ് നാളെ വരുന്നു | filmibeat Malayalam

2019-01-31 147

peranpu yathra getting ready release
ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായാണ് അദ്ദേഹം മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തെ വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിന്റെ സിനിമ കാണാനായി ക്യൂ നിന്നിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു അദ്ദേഹം മുന്നേറിയത്.